Headlines
Loading...
പമ്പ ഡാമില്‍ റെഡ് അലര്‍ട്ട്; 'അതീവ ജാഗ്രതാ നിര്‍ദ്ദേശം, നദിയില്‍ ഇറങ്ങരുത്'

പമ്പ ഡാമില്‍ റെഡ് അലര്‍ട്ട്; 'അതീവ ജാഗ്രതാ നിര്‍ദ്ദേശം, നദിയില്‍ ഇറങ്ങരുത്'

പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 983. 95 മീറ്ററില്‍ എത്തിയ സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 

പമ്പാ നദിയുടെ ഇരു കരകളിലും താമസിക്കുന്നവരും ശബരിമല തീര്‍ത്ഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. റിസര്‍വോയറിന്റെ പരമാവധി ശേഷി 986. 33 മീറ്ററാണ്. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.