Headlines
Loading...
22ന് തുടങ്ങേണ്ട പരീക്ഷ കേരള സര്‍വകലാശാല മാറ്റി; പിജി വിദ്യാർഥികൾക്ക് നെറ്റ് എഴുതാം

22ന് തുടങ്ങേണ്ട പരീക്ഷ കേരള സര്‍വകലാശാല മാറ്റി; പിജി വിദ്യാർഥികൾക്ക് നെറ്റ് എഴുതാം

തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കാനിരുന്ന കേരള സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ ‍ഡിസംബർ ആറു മുതല്‍ പുനഃക്രമീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംഎംസിജെ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

സർവകലാശാല പരീക്ഷയും യുജിസി നെറ്റ് പരീക്ഷയും ഒരേ ദിവസം ആയതിനെതിരെ വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. 22–ാം തീയതിയാണ് നെറ്റ് പരീക്ഷ ആരംഭിക്കുന്നത്. കേരള സർവകലാശാല 15–ാം തീയതി മുതൽ നടത്താൻ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകളാണ് 22, 24, 26 തീയതികളിലേക്ക് ഷെഡ്യൂൾ ചെയ്തത്. ഇതോടെ നെറ്റ് പരീക്ഷ എഴുതേണ്ട വിദ്യാർഥികൾ വെട്ടിലായി.

പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി യൂണിയൻ ഉൾപ്പെടെ അധികൃതർക്കു നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ സർവകലാശാലയുടെ നടപടി.