Headlines
Loading...
കുടുംബാംഗങ്ങളായ നാല് പേര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മൂന്നുപേർ വെട്ടേറ്റ നിലയിൽ

കുടുംബാംഗങ്ങളായ നാല് പേര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മൂന്നുപേർ വെട്ടേറ്റ നിലയിൽ

കൊല്ലം കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രന്‍ (55) ഭാര്യ അനിത (50) മക്കളായ ആദിത്യ രാജ് (24) അമൃത ( 21) എന്നിവരാണ് മരിച്ചത്. മൂന്നുപേരെ വെട്ടേറ്റ നിലയിലും ഒരാളെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 

രാജേന്ദ്രനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരം പുലര്‍ന്ന് ഏറെ നേരം കഴിഞ്ഞിട്ടും വീട്ടുകാരെ പുറത്ത് കാണാതെ വന്നതോടെ അയല്‍വാസികള്‍ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോള്‍ മാത്രമാണ് മരണവിവരം പുറത്തറിയുന്നത്.