Headlines
Loading...
ഫോണ്‍ സംസാരത്തിനിടെ പിണങ്ങി, കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ പ്രതിശ്രുത വരന് വാട്‌സാപ്പില്‍ അയച്ചു കൊടുത്ത് യുവതി ജീവനൊടുക്കി

ഫോണ്‍ സംസാരത്തിനിടെ പിണങ്ങി, കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ പ്രതിശ്രുത വരന് വാട്‌സാപ്പില്‍ അയച്ചു കൊടുത്ത് യുവതി ജീവനൊടുക്കി

ഓച്ചിറ (കൊല്ലം) ∙ വിദേശത്തുള്ള പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെ പിണങ്ങിയതിനെത്തുടർന്ന് കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ വാട്സാപ്പിൽ അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിച്ചു.  പായിക്കുഴി സ്വദേശി സുമയ്യ(18)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. 

പെൺകുട്ടിയുടെ പിതാവിന്റെ സഹോദരൻ റഹിം രണ്ട് ദിവസം മുൻപാണ് മരിച്ചത്. മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ വിദേശത്ത് നിന്നും യുവാവ് പെൺകുട്ടിയെ ഫോണിൽ വിളിക്കുകയും പെൺകുട്ടി ഫോണിൽ സംസാരിച്ച് കൊണ്ട് സമീപത്തെ സ്വന്തം വീട്ടിലെ മുറിക്കുള്ളിലേക്ക് കയറുകയുമായിരുന്നു. സംസാരത്തിനിടയിൽ ഇരുവരും പിണങ്ങിയതോടെയാണ് യുവതി കുരുക്കിടുന്ന ചിത്രങ്ങൾ യുവാവിന് വാട്ട്സാപ്പിൽ അയച്ച് കൊടുത്തത്.

ഭയന്ന് പോയ യുവാവ് ഉടൻ തന്നെ ബന്ധുക്കളെയും പൊലീസിനെയും വിളിച്ച് വിവരമറിയിച്ചു. ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴേക്കും സുമയ്യ മരിച്ചിരുന്നു. കഴിഞ്ഞ വർഷം പ്ലസ്ടു പാസായ സുമയ്യയും മേമന സ്വദേശിയായ യുവാവും പഠനകാലത്തെ പ്രണയമായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ മൊബൈൽഫോൺ സൈബർസെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വരികയാണ്.