Headlines
Loading...
പ്രതികരിക്കാതെ സ്വപ്‌ന സുരേഷ്; ജയില്‍ മോചിതയായി

പ്രതികരിക്കാതെ സ്വപ്‌ന സുരേഷ്; ജയില്‍ മോചിതയായി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി. ജയിലിന് പുറത്ത് കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാവാതെ ആയിരുന്നു സ്വപ്‌നയുടെ മടക്കം.എന്‍ഐഎ ചുമത്തിയ യുഎപിഎ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് സ്വപ്‌നയുടെ മോചനം സാധ്യമായത്. കൊച്ചിയിലെ വിവിധ കോടതികളിലെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉത്തരവ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിച്ചതിന് പിന്നാലെയാണ് സ്വപ്‌ന പുറത്തിറങ്ങിയത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിയ കേസിന് പുറമെ, ഡോളര്‍കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്ന റിമാന്‍ഡിലായത്. ഒരു വര്‍ഷവും അഞ്ച് മാസവും പിന്നിടുമ്പോഴാണ് പുറത്തിറങ്ങുന്നത്. ശനിയാഴ്ച രാവിലെ സ്വപ്‌നയുടെ അമ്മ പ്രഭ ജയിലെത്തി മോചനത്തിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ജയില്‍ മോചിതയായ ശേഷം സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്ന് നേരത്തെ മാതാവ് പ്രഭാ സുരേഷ് വ്യക്തമാക്കിയിരുന്നു.
25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.