national
പെട്രോള്‍ വില 92.52, ഡീസലിന് 80.94; മാഹിയിലേക്ക് വാഹനങ്ങള്‍ ഒഴുകുന്നു
കേന്ദ്ര സര്‍ക്കാരിന് പിന്നാലെ പുതുച്ചേരിയും വാറ്റ് നികുതി ഗണ്യമായി കുറച്ചതോടെ മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ വാഹന തിരക്ക്. കേരളത്തിലെ തലശ്ശേരി, വടകര ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങളുള്‍പ്പടെ ഇന്ധനത്തിനായി എത്തുന്നതോടെ മാഹിയിലെ 15 പമ്പുകളിലും തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്.
പെട്രോള്‍ വിലയില്‍ 11.91 രൂപയുടേയും ഡീസലിന് 10.74 രൂപയുടേയും വ്യത്യാസമാണ് കണ്ണൂരുമായി മാഹിയ്ക്കുള്ളത്.
നിലവില്‍ പെട്രോളിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമാണ് മാഹിയിലെ ഇന്ധന വില. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സർക്കാരും നികുതി കുറയ്ക്കുന്നതിനു മുന്‍പ് പെട്രോളിന് 105.32 രൂപയും ഡീസലിന് 99.86 രൂപയും ആയിരുന്നു മാഹിയിലെ വില.
പെട്രോള്‍ വാറ്റ് നികുതിയില്‍ 21.90 ശതമാനത്തില്‍ നിന്ന് 13.32 ആയും ഡീസലില്‍ 16.15 ശതമാനത്തില്‍ നിന്ന് 6.91 ആയുമാണ് പുതുച്ചേരി നികുതി കുറച്ചത്.