entertainment
നിഗൂഢത നിറച്ച് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'; ട്രെയിലര്‍ പുറത്ത്
ലിജോ ജോസ് പല്ലിശ്ശേരി(lijo jose pellissery) സംവിധാനം ചെയ്യുന്ന 'ചുരുളി' (churuli ) സിനിമയുടെ പുതിയ ട്രെയില്‍ പുറത്തിറങ്ങി.ജല്ലിക്കെട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചുരുളി.
ചിത്രം ഒടിടി(ott) പ്ലാറ്റ് ഫോമായ സോണി ലിവിൽ(sony liv) വഴി നവംബര്‍ 19ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും
മൈലാടുംപറമ്പില്‍ ജോയ് എന്ന വ്യക്തിയെ തേടിയുള്ള ചെമ്പന്‍ വിനോദിന്റെയും വിനയ് ഫോര്‍ട്ടിന്റെയും യാത്രയാണ് ട്രെയിലറില്‍ ഉള്ളത്.
ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്. ജാഫർ ഇടുക്കി, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ്. ഹരീഷ് ആണ്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. ജല്ലിക്കെട്ടിന് സൗണ്ട് ഡിസൈൻ നൽകിയ രംഗനാഥ് രവി തന്നെയാണ് ഈ ചിത്രത്തിന്റെയും സൗണ്ട് ഡിസൈൻ. ദീപു ജോസഫ് ആണ് എഡിറ്റിംഗ്.
ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദ് ജോസും ചേർന്നാണ് നിർമാണം.