Headlines
Loading...
ബുര്‍ജ് ഖലീഫയില്‍ 'കുറുപ്പിന്റെ' ട്രെയിലര്‍ തെളിഞ്ഞു; കാഴ്ചക്കാരനായി ദുല്‍ഖറും

ബുര്‍ജ് ഖലീഫയില്‍ 'കുറുപ്പിന്റെ' ട്രെയിലര്‍ തെളിഞ്ഞു; കാഴ്ചക്കാരനായി ദുല്‍ഖറും

ദുബായ്: മലയാളികളുടെ സ്വന്തം കുഞ്ഞക്കയുടെ മുഖം തെളിഞ്ഞു ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ തെളിഞ്ഞു. ദുൽഖറിന്റെ പുതിയ ചിത്രമായ കുറുപ്പിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ തെളിഞ്ഞപ്പോൾ ഡൗൺ ടൗൺ പ്രദേശത്തുണ്ടായിരുന്നവർക്ക് ആവേശം.

വിവിധ ഫേസ് ബുക്ക് പേജുകൾ വഴി ലോകത്ത് ലക്ഷക്കണക്കിനാളുകൾ തത്സമയം ബുർജ് ഖലീഫയിലെ ട്രെയിലർ പ്രദർശനം കണ്ടു. ട്രെയിലർ ബുർജ് ഖലീഫയിൽ കാണാൻ ദുൽഖർ സൽമാനും കുടുംബത്തോടൊപ്പം ദുബായ് ടൗൺ ടൗണിൽ എത്തിയിരുന്നു.

ഒരു മിനുട്ട് നാല് സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന ട്രെയിലറാണ് ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. കുറുപ്പ് സിനിമയുടെ പ്രമോഷൻ പരിപാടികളുമായി ബന്ധപ്പെട്ട് സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും ദുബായിയിൽ എത്തിയിട്ടുണ്ട്.