national
രാജി പിന്‍വലിച്ചു; അധ്യക്ഷ സ്ഥാനത്തേക്ക് നവജ്യോത് സിങ് സിദ്ദു തിരിച്ചെത്തി
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിച്ച് നവജ്യോത് സിങ് സിദ്ദു. താന്‍ രാജി പിന്‍വലിക്കുന്നതായി പത്രസമ്മേളനത്തിലാണ് സിദ്ദു പ്രഖ്യാപിച്ചത്.സത്യത്തിന്റെ പാതയിലാണെങ്കില്‍ സ്ഥാനം ഒരു വിഷയമല്ലെന്ന് രാജി പിന്‍വലിച്ചു കൊണ്ട് സിദ്ദു അഭിപ്രായപ്പെട്ടു.പഞ്ചാബില്‍ മുഖ്യമന്ത്രി ഛന്നി മന്ത്രിസഭയിലെ വകുപ്പ് വിഭജനം സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്ന ദിവസം തന്നെയായിരുന്നു സിദ്ദു സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് നിന്ന് രാജി വെച്ചത്.
അഡ്വക്കേറ്റ് ജനറലായി എപിഎസ് ഡിയോളിനെ മുഖ്യമന്ത്രി ഛന്നി നിയമിച്ചത് സിദ്ദുവിനെ പ്രകോപിപ്പിച്ചിരുന്നു.
പുതിയ എജി സ്ഥാനമേല്‍ക്കുന്ന ദിവസം തന്നെയാണ് താന്‍ അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ടെന്ന് സിദ്ദു വ്യക്തമാക്കി.
സിദ്ദുവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം അഡ്വക്കൈറ്റ് ജനറല്‍ എപിഎസ് ഡിയോളിനെ നീക്കം ചെയ്യാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഡിയോളിന്റെ രാജിക്കുതൊട്ടു പിന്നാലെ സിദ്ദു പഞ്ചാബ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛാന്നി ഡിയോളിന്റെ രാജി സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.