kerala
മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണം; കേരളത്തിന് കേന്ദ്രത്തിന്റെ കത്ത് #babydam
മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ജലകമ്മീഷന്‍ കേരളത്തിനയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ബേബി ഡാമിന്റെ അപ്രോച് റോഡ് ബലപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനാണ് കേന്ദ്ര ജലകമ്മീഷന്റെ കത്ത് ലഭിച്ചത്. തമിഴ് നാട് സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര ജലകമ്മീഷന്‍ കത്തയച്ചത്. തമിഴ്‌നാട് സര്‍ക്കാറിന്റെ ആവശ്യം പൂര്‍ണമായി അംഗീകരിച്ച് കൊണ്ടാണ് ഇത്തരം ഒരു കത്ത് നല്‍കിയിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപമുള്ള മരങ്ങള്‍ വെട്ടി ഡാം ബലപ്പെടുത്താന്‍ അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യവും പിന്നാലെ ഉയര്‍ന്ന വിവാദവും തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ കത്ത് എന്നതും ശ്രദ്ധേയമാണ്. അതിനിടെ, മുല്ലപ്പെരിയാറില്‍ ശാശ്വത പരിഹാരം പുതിയ അണക്കെട്ട് മാത്രമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്ന റൂള്‍കര്‍വ് പുനഃപരിശോധിക്കണം എന്നും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബേബി ഡാം ബലപ്പെടുത്തി ഡാമിലെ ജല നിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജല വിഭവ വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് നല്‍കിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്. ഇതിനിടെയാണ് കേരളത്തിന്റെ പുതിയ സത്യവാങ്മൂലം എന്നതും ശ്രദ്ധേയമാണ്.
അതിനിടെ, മുല്ലപ്പെരിയാറിലെ മരം മുറി വിവാദത്തില്‍ പ്രസ്താവന മന്ത്രി ഇന്ന് തിരുത്തി വനം മന്ത്രി എകെ ശശീന്ദ്രന്‍.