Headlines
Loading...
ഐഎസിൽ ചേരാൻ പോയി; വയനാ‌ട് സ്വദേശിക്ക് 5 വർഷം കഠിന ത‌ടവ്

ഐഎസിൽ ചേരാൻ പോയി; വയനാ‌ട് സ്വദേശിക്ക് 5 വർഷം കഠിന ത‌ടവ്

ഐഎസ് തീവ്രവാദ കേസിൽ വയനാട് സ്വദേശിക്ക് 5 വർഷം കഠിന തടവ്. കൽപ്പറ്റ സ്വദേശി നാഷിദുൾ ഹംസഫറിനെയാണ് എൻഐഎ കോടതി അഞ്ച് വർഷം ത‌‌ടവിന് ശിക്ഷിച്ചത്. ഐഎസിൽ ചേരാൻ വേണ്ടി കാസർകോട് സ്വദേശികൾക്കൊപ്പം അഫ്​ഗാനിസ്താനിൽ എത്തുകയും ഇവിടെ വെച്ച് സുരക്ഷാ സേനയുടെ പി‌ടിയിലാവുകയുമായിരുന്നു നാഷിദുൾ.

2018 ൽ ഇയാളെ ഇന്ത്യയിലേക്ക് നാട് ക‌ടത്തി. തു‌ടർന്ന് എൻഐഎ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ മൂന്ന് വർഷത്തിലധികമായി ജയിൽ ശിക്ഷ അനുഭവിക്കുകയാണിയാൾ. അതിനാൽ ഒരു വർഷവും 10 മാസവും കഴിഞ്ഞാൽ ശിക്ഷ പൂർത്തിയാക്കി ജയിൽ മോചിതനാവാമെന്നും കോ‌ടതി അറിയിച്ചു. നാഷിദുളിനൊപ്പം ഐഎസിൽ ചേരാൻ പോയ മറ്റൊരു വയനാട് സ്വദേശി കേസിൽ മാപ്പ് സാക്ഷിയായി.