'ഭക്ഷണത്തില്‍ മതം കലർത്തുന്ന സംഘപരിവാർ'; ഡിവെെഎഫ്ഐ ഫുഡ് സ്ട്രീറ്റ് നാളെ
ഹലാല്‍ വിവാദം മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമാണെന്നായിരുന്നു സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വിഷയത്തില്‍ നടത്തിയ പ്രതികരണം. ഇത്തരം പ്രചാരണങ്ങള്‍ കേരളത്തിന് നല്ലതെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഹലാല്‍ വിവാദത്തിന് പിന്നില്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ടവരാണെന്നും കോടിയേരി ബാലകൃഷന്‍ പറഞ്ഞു.
'പൊതുസമൂഹം അതിന് എതിരാണെന്ന് കണ്ടപ്പോള്‍ സംസ്ഥാന നേതൃത്വം അതിനെ തള്ളിപറഞ്ഞതായി കാണുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹനം കൊടുക്കുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല. അത് കേരളീയ സമൂഹത്തില്‍ മതമൈത്രി തന്നെ തകര്‍ക്കപ്പെടുന്നതിന് കാരണമായേക്കും. മറ്റു പല സംസ്ഥാനങ്ങളിലും അത്തരമൊരു സ്ഥിതിയുണ്ടെങ്കിലും കേരളത്തില്‍ വ്യത്യസ്ഥത പുലര്‍ത്തുന്ന ഒരു സംസ്ഥാനമാണ്. ഇത് തകര്‍ക്കാനുള്ള നീക്കത്തെ കേരളസമൂഹം അംഗീകരിക്കുമെന്ന് തോന്നുന്നില്ല.' കോടിയേരി പറഞ്ഞു.