മസ്കത്ത്: 500 കിലോയിലധികം മയക്കുമരുന്നുമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് ഏഷ്യക്കാരായ രണ്ട് ആളുകെള പിടികൂടിയത്. 440 കിലോ ഒാപിയം, 133 കിലോ ഹഷീഷുമാണ് ഇവരിൽനിന്ന് പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ ഭിക്ഷാടനത്തിനും നിയമലംഘനത്തിനും ആറുപേരെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചു വരുകയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.