Headlines
Loading...
ആന്ധ്രയിൽ പ്രളയം; മൂന്ന് പേർ മരിച്ചു; 30 പേരെ കാണാനില്ല

ആന്ധ്രയിൽ പ്രളയം; മൂന്ന് പേർ മരിച്ചു; 30 പേരെ കാണാനില്ല

ആന്ധ്രാ പ്രദേശിലെ കടപ്പ ജില്ലയിലുണ്ടായ പ്രളയത്തിൽ മൂന്ന് പേർ മരിച്ചു. 30 പേരെ കാണാനില്ല. ജില്ലയിലെ ചെയ്യേരു നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി ​ഗ്രാമങ്ങളിൽ വെള്ളക്കെ‌ട്ടുണ്ടായി. നന്ദലൂരിലെ സ്വാമി ആനന്ദ ക്ഷേത്രവും വെള്ളത്തിനടിയിലായി.ബം​ഗാൾ ഉൾക്ക‌ടലിൽ രൂപം കൊണ്ട ന്യൂനമർദം തമിഴ്നാടിനും ആന്ധ്രാ പ്രദേശിനു ഇടയിൽ വെള്ളിയാഴ്ച പുലർച്ചെ തീരം ക‌ടന്നതിനത്തു‌‌ടർന്നാണ് ആന്ധ്രാ പ്രദേശിൽ കനത്ത മഴ പെയ്തത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സംസ്ഥാനത്ത് രക്ഷാ പ്രവർത്തനത്തിനുണ്ട്. മഴ ബാധിച്ച ജില്ലകളിലെ കലക്ടർമാരുമായി ആന്ധ്ര മുഖ്യമന്ത്രി ജ​ഗൻ മോഹൻ റെഡി വീഡിയോ കോൺഫറൻസ് നടത്തി.

തിരുമല വെങ്കിടേശ ക്ഷേത്രത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറു കണക്കിന് തീർത്ഥാടകർ കുടുങ്ങി. തിരുമല മലനിരകളിലെ പ്രധാന ക്ഷേത്രത്തോട് ചേർന്നുള്ള നാല് തെരുവുകളും വെള്ളത്തിനടിയിലായി മലനിരകളിലെ രം വീണ് ​ഗതാ​ഗതവും തട‌സ്സപ്പെട്ടു.