Headlines
Loading...
ഭ്രമം നന്നായിട്ടുണ്ട്; സല്‍വാറില്‍ സുന്ദരിയായി മീരയെത്തി, ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം വൈറൽ

ഭ്രമം നന്നായിട്ടുണ്ട്; സല്‍വാറില്‍ സുന്ദരിയായി മീരയെത്തി, ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം വൈറൽ

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും നീണ്ട ഇടവേളയെടുത്ത മീര ജാസ്‌മിൻ വീണ്ടും സിനിമാരംഗത്തേക്ക് തിരിച്ചെത്തുകയാണ്. സത്യൻ അന്തിക്കാട്, ജയറാം ചിത്രത്തിലൂടെയാണ് മീര മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇതിനിടെ ഭ്രമം സിനിമയുടെ സ്ക്രീനിങ്ങിനെത്തിയ മീരയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 
 
ദുബായിൽ ചിത്രം സിനിമ റിലീസ് ചെയ്‌തിരുന്നു.ഇവിടെ നടന്ന സ്ക്രീനിങ്ങിനാണ് മീര എത്തിയത്. കറുത്ത സൽവാറിൽ അതിസുന്ദരിയായിരുന്നു മീര. ഉണ്ണി മുകുന്ദനൊപ്പവും മറ്റു ടീം അംഗങ്ങൾക്കുമൊപ്പവും ചിത്രങ്ങൾക്ക് പോസ് ചെയ്‌തിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Attribution: webdunia.com