thrissur
ഭര്‍ത്താവിന്റെ കയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍; തൃശ്ശൂര്‍ സ്വദേശിനി അറസ്റ്റിൽ
ഭര്‍ത്താവിന്റെ കയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ തൃശ്ശൂര്‍ സ്വദേശിനിയെ അറസ്റ്റ് ചെയ്തു. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി.പി. പ്രമോദിനെതിരെ ക്വട്ടേഷന്‍ നല്‍കിയ നയനയെയാണ് നെടുപുഴ പോലീസ് പിടികൂടിയത്.
മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭര്‍ത്താവിനെതിരെ ചുമത്താനുമായിരുന്നു നയനയുടെ പദ്ധതി. സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തില്‍ യുവതി കൂട്ടുപ്രതികളുമായി ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. ഭര്‍ത്താവിനെതിരെ ക്വട്ടേഷന്‍ നല്‍കുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്.