kerala
മഴ ഭീതി കുറയുന്നു; ഓറഞ്ച് അലേര്‍ട്ട് മൂന്ന് ജില്ലകളില്‍ മാത്രം
സംസ്ഥാനത്തെ മഴ ഭീതി ആശ്വാസമായി പുതുക്കിയ മഴ മുന്നറിയിപ്പ്. ഒാറഞ്ച് അലേര്‍ട്ട് മൂന്ന് ജില്ലകളിലായി നിജപ്പെടുത്തി. കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലാണ് നിലവില്‍ മുന്നറിയിപ്പുള്ളത്. നേരത്തെ കാസര്‍ഗോഡ്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളില്‍ ആയിരുന്നു മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇന്നു മുതല്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്. എന്നാല്‍ നാളെത്തെ മഴ മുന്നറയിപ്പുകള്‍ പൂര്‍ണമായി പിന്‍വലിക്കുകയും ചെയ്തു.
കിഴക്കന്‍ കാറ്റിന്റെ സാന്നിധ്യമായിരുന്നു മഴയ്ക്ക് സാധ്യതയാക്കി കണക്കാക്കിയത്. എന്നാല്‍ 9 ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചതോടെ സംസ്ഥാന്ത്തിന് വലിയ ആശങ്ക കൂടിയാണ് ഒഴിയുന്നത്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാലകളില്‍ ഇന്ന് മുതല്‍ നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു. കേരള,കൊച്ചി, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ ഇന്ന് മുതല്‍ 23 വരെയുളള പരീക്ഷകളും, കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് മുതല്‍ 22 വരെയുളള പരീക്ഷകളും മാറ്റി. ആരോഗ്യ സര്‍വ്വകലാശാല ഇന്നത്തെ പരീക്ഷകള്‍, നാളെ തുടങ്ങാനിരുന്ന കുഫോസ് പിജി സ്‌പോട്ട് അഡ്മിഷന്‍, നാളെ നടക്കേണ്ടിയിരുന്ന് ഫൈന്‍ ആര്‍ട്‌സ് പരീക്ഷയും എന്നിവയും മാറ്റിവെച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനി വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.