Headlines
Loading...
ഇന്ധന വില കുതിക്കുന്നു

ഇന്ധന വില കുതിക്കുന്നു

ഇന്ധന വില ഇന്നും വര്‍ധന. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്തിന് ഒപ്പം കൊച്ചിയിലും ഇന്ധന വില നൂറ് രൂപ പിന്നിട്ടു.

വില ഉയര്‍ന്നതോടെ കൊച്ചിയില്‍ ഡീസല്‍ വില 100.22 എന്ന നിലയിലെത്തി. പെട്രോള്‍ ലിറ്ററിന് 106.50 രൂപയാണ്.

കഴിഞ്ഞ ഇരുപത്തിയഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് ഡീസലിന് 6.64 രൂപയും പെട്രോളിന് 5 രൂപയുമാണ് വര്‍ധിച്ചത്.