പൊലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് യുപി സര്‍ക്കാര്‍. ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്.
ഇരുപത്തഞ്ചുലക്ഷം രൂപ മോഷ്ടിച്ച കേസില്‍ കുറ്റാരോപിതനായിരുന്നു അരുണ്‍ എന്ന യുവാവ്. അരുണ്‍ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഇയാളുടെ കടുംബാംഗങ്ങളോട് സന്ദര്‍ശിക്കുന്നതില്‍ നിന്നും ഇപ്പോള്‍ യുപി സര്‍ക്കാര്‍ പ്രിയങ്കയെ വിലക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം, പ്രിയങ്ക സന്ദര്‍ശനത്തിനുള്ള അനുവാദം മുന്‍കൂട്ടി വാങ്ങിയിട്ടില്ലെന്ന് യുപി പൊലീസ് വ്യക്തമാക്കി. അതുകൊണ്ടാണ് പ്രിയങ്കയെ തടഞ്ഞതെന്നാണ് പൊലീസിന്റെ വിശദീകരണം.