Headlines
Loading...
കോഴിക്കോട് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി 17കാരിയെ കൂട്ടബലാത്സം​ഗത്തിനിരയായി; സംഭവത്തിൽ 4 പേർ അറസ്റ്റിൽ

കോഴിക്കോട് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി 17കാരിയെ കൂട്ടബലാത്സം​ഗത്തിനിരയായി; സംഭവത്തിൽ 4 പേർ അറസ്റ്റിൽ

കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായി. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിൽ മൂന്ന് പേർ കായക്കോടി സ്വദേശികളും ഒരാൾ കുറ്റ്യാടി സ്വദേശിയുമാണ്. ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്.

പെൺകുട്ടിയെ വിനോദ യാത്രയ്ക്കായി സുഹൃത്ത് വിളിച്ചുവരുത്തുകയായിരുന്നു. ഒറ്റപ്പെട്ട സ്ഥലത്ത് പെൺകുട്ടിയെ എത്തിച്ച ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചു. പിന്നീട് മൂന്ന് സുഹൃത്തുക്കളും പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തു. പീഡന വിവരം പുറത്തറിയിച്ചാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

മയക്കുമരുന്ന് നൽകിയതിനാൽ പെൺകുട്ടി ഏറെ നേരം ബോധരഹിതയായിരുന്നു. ബോധം വന്ന ശേഷം ബന്ധുവിന്റെ വീടിന് അടുത്ത് പെൺകുട്ടിയെ സുഹൃത്ത് ഇറക്കിവിട്ടു. പെൺകുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് അടുത്തിടെ മൂന്ന് കൂട്ട ബലാത്സം​ഗ കേസുകളാണ് രജിസ്റ്റർ ചെയ്തത്.