Headlines
Loading...
പഴയ രീതികള്‍ മാറണം; ഓണ്‍ലൈന്‍ അപേക്ഷകളില്‍ അഞ്ചു ദിവസത്തിനകം തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി

പഴയ രീതികള്‍ മാറണം; ഓണ്‍ലൈന്‍ അപേക്ഷകളില്‍ അഞ്ചു ദിവസത്തിനകം തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി

ഓണ്‍ലൈന്‍ അപേക്ഷകളില്‍ അഞ്ച് ദിവസത്തിനുളളില്‍ തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സേവനങ്ങള്‍ അനായാസം ജനങ്ങള്‍ക്ക് ലഭ്യമാകുന്നതിനായി ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപകരിക്കും. ഇന്ന് അറുപതില്‍പരം വകുപ്പുകളുടെ അഞ്ഞൂറിലധികം സേവനങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമാണ് ഇത് ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കണം. സേവനങ്ങള്‍ വൈകി ലഭിക്കുന്ന പഴയ രീതികള്‍ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാണിജ്യ,വ്യാപാര ആവശ്യങ്ങള്‍ ഒഴികയുളള സര്‍ക്കാര്‍ സേവനങ്ങള്‍ക്കുളള ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഗ്രാറ്റിവിറ്റി, റെസിഡന്‍സി, ലൈഫ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുളള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ പറ്റും.

ജനങ്ങള്‍ക്കുളള സര്‍ക്കാര്‍ സേവനങ്ങള്‍ ലഘൂകരിക്കുമ്പോള്‍ അര്‍ഹതപ്പെട്ട ഒരാള്‍ പോലും അതില്‍ നിന്ന് പുറത്തു പോവാന്‍ പാടില്ല. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും സേവനങ്ങളുടെ ഗുണം ലഭിക്കണമെന്നും അത് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.