Headlines
Loading...
അവധിക്കുശേഷം നാളെ നിയമസഭ ചേരും; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എംഎല്‍എമാര്‍ പങ്കെടുക്കില്ല

അവധിക്കുശേഷം നാളെ നിയമസഭ ചേരും; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എംഎല്‍എമാര്‍ പങ്കെടുക്കില്ല

പൂജ-നബിദിന അവധികള്‍ക്ക് ശേഷം നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കും. മഴക്കെടുതി കണക്കിലെടുത്ത് സഭാ സമ്മേളനത്തിന്റെ കാര്യപരിപാടി പുനക്രമീകരിക്കും.

പ്രളയബാധിത പ്രദേശങ്ങളിലെ എംഎല്‍എമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ്. അതിനാല്‍ അവരൊഴികെ സഭ ചേരുന്നതിന് ക്വാറം തികയാന്‍ ആവശ്യമായ എംഎല്‍എമാരെ മാത്രം പങ്കെടുപ്പിച്ച് സഭ ചേരാനാണ് മന്ത്രിസഭാ തീരുമാനം.

തുടര്‍ന്ന് കാര്യോപദേശക സമിതി ചേര്‍ന്ന് സമ്മേളന ദിവസങ്ങള്‍ പുനക്രമീകരിക്കുന്നതില്‍ തീരുമാനം എടുക്കും. കേരളം ശക്തമായ പ്രളയക്കെടുതികള്‍ നേരിടുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനത്തിന്റെ കാര്യപരിപാടികളില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലെ സമ്മേളനം ഒഴിവാക്കാനും സാധ്യതയുണ്ട്.