Headlines
Loading...
ഇരുട്ടടി തുടരുന്നു: ഇന്നും ഇന്ധന വിലയിൽ വർധന

ഇരുട്ടടി തുടരുന്നു: ഇന്നും ഇന്ധന വിലയിൽ വർധന

രാജ്യത്ത് ഇന്നും ഇന്ധന വിലവർദ്ധിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110 രൂപ 11 പൈസയും ഡീസലിന് 102 രൂപ 78 പൈസയുമായി. 

കൊച്ചിയിൽ പെട്രോളിന് 108 രൂപ 17 പൈസയും ഡീസലിന് 101 രൂപ 99 പൈസയുമാണ് പുതിയ നിരക്ക്. കോഴിക്കോട് പെട്രോള്‍ നിരക്ക് 108 രൂപ 77 പൈസയിലും ഡീസല്‍ നിരക്ക് 102 രൂപ 19 പൈസയിലും എത്തി.