Headlines
Loading...
ആധാറുമായി ബന്ധിപ്പിക്കാത്ത മൂന്ന് കോടിയോളം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത് ഗൗരവതരം - സുപ്രീം കോടതി

ആധാറുമായി ബന്ധിപ്പിക്കാത്ത മൂന്ന് കോടിയോളം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത് ഗൗരവതരം - സുപ്രീം കോടതി

ന്യൂഡൽഹി: ആധാറുമായി ബാധിപ്പിക്കാത്ത റേഷൻ കാർഡുകൾ റദ്ദാക്കിയത് ഗൗരവമേറിയ വിഷയമാണെന്ന് സുപ്രീം കോടതി. മൂന്ന് കോടിയോളം റേഷൻ കാർഡുകൾ റദ്ദാക്കിയതിനെ സംബന്ധിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

ജാർഖണ്ഡിൽ നിന്നുളള ആദിവാസി യുവതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഭക്ഷണം കിട്ടാത്തതിനെ തുടർന്ന് തന്റെ പതിനൊന്ന് വയസുള്ള മകൾ പട്ടിണി കിടന്ന് മരിച്ചതായി യുവതി ഹർജിയിൽ പറയുന്നു. റേഷൻ കാർഡുകൾ റദ്ദാക്കുന്നതിനെ തുടർന്ന് പട്ടിണി മരണങ്ങൾ വ്യാപകമാകുന്നതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി.

റേഷൻ ലഭിക്കാത്തതിനെ തുടർന്ന് പട്ടിണി മരണം ഉണ്ടാകുന്നു എന്ന വാദം തെറ്റാണെന്ന് കേന്ദ്ര സർക്കാരിനും യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യ്ക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി പറഞ്ഞു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള ഹർജി പരിഗണിക്കരുതെന്നും ലേഖി ആവശ്യപ്പെട്ടു.

എന്നാൽ ഹർജിയിൽ വിശദമായ മറുപടി നാല് ആഴ്ചയ്ക്കകം നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോടും യുഐഡിഎഐയോടും ആവശ്യപ്പെട്ടു. ഇത് പ്രതികാര മനോഭാവത്തോടെ കാണേണ്ട വിഷയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.