kollam
കൊല്ലത്ത് പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കൊല്ലത്ത് പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. വാക്കനാട് കൽച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് വെെദ്യുതാഘാതമേറ്റായിരുന്നു അപകടം. വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം.കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ്വാൻ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്ന് പേരാണ് സംസ്ഥാനത്ത് വെെദ്യുതാഘാതമേറ്റ് മരിച്ചത്.