Headlines
Loading...
കെ റെയിൽ: 'അതിന് വെറെ ടെക്‌നോളജിയാണ് മിസ്റ്റര്‍ പിണറായി വിജയന്‍'; സുരേന്ദ്രന്റെ 'ഡയലോഗിന് കയ്യടിച്ച് കെകെ രമയും കോണ്‍ഗ്രസ്-ലീഗ് നേതാക്കളും

കെ റെയിൽ: 'അതിന് വെറെ ടെക്‌നോളജിയാണ് മിസ്റ്റര്‍ പിണറായി വിജയന്‍'; സുരേന്ദ്രന്റെ 'ഡയലോഗിന് കയ്യടിച്ച് കെകെ രമയും കോണ്‍ഗ്രസ്-ലീഗ് നേതാക്കളും

കെ റെയില്‍ പദ്ധതിക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധപരിപാടി സംഘടിപ്പിച്ച് യുഡിഎഫും ബിജെപിയും. കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയാണ് ഉദ്ഘാടനം ചെയ്തത്. പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ നടത്തിയത്.

രണ്ട് ലക്ഷം കോടി രൂപ എങ്കിലും പദ്ധതിക്ക് വേണ്ടിവരുമെന്നും സംസ്ഥാനം മൊത്തം വിറ്റാലും ഈ കടം വീട്ടാന്‍ കഴിയില്ലെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ഒരു പഠനവും, ഉപദേശവും ഇല്ലാതെ കേവലം അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പദ്ധതിക്കായി സര്‍ക്കാര്‍ വാശി പിടിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഒരു കാരണവശാലും പദ്ധതിക്ക് അംഗീകാരം കൊടുക്കരുതെന്നാണ് ബിജെപിയുടെ നിലപാട്. പിണറായി വിജയന്‍ കേന്ദ്രത്തില്‍ എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും അത് നടക്കില്ലെന്നും സുരേന്ദ്രന്‍ വെല്ലുവിളിയോടെ പറഞ്ഞു. പിണറായി വിജയന്‍ പറയുന്ന സ്പീഡ് ഒന്നും കെറെയിലിന് കിട്ടില്ലെന്ന് ഉറപ്പാണ്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി കെറെയിലിനെ താരതമ്യപ്പെടുത്തുന്നത് അറിവില്ലായ്മയാണെന്നും രണ്ടും രണ്ട് ടെക്‌നോളജിയാണെന്നും സുരേന്ദ്രന്‍ വാദിച്ചു.
മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എംഎല്‍എമാരായ എം.കെ. മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ കെ രമ, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എന്‍ എ നെല്ലിക്കുന്ന്, കുറുക്കോളി മൊയ്ദീന്‍, കെ.പി.എ മജീദ്, നജീബ് കാന്തപുരം, മുന്‍ എം.എല്‍.എമാരായ അഡ്വ. എ.എന്‍. രാജന്‍ബാബു, ജോസഫ് എം പുതുശ്ശേരി, മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, സി.ആര്‍.നീലകണ്ഠന്‍, അഡ്വ. തമ്പാന്‍ തോമസ്, പ്രഫ. കുസുമം ജോസഫ് (എന്‍.എ.പി.എം), മിര്‍സാദ് റഹ്മാന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി) മിനി കെ. ഫിലിപ് (എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ), എം.കെ ദാസന്‍ (സി.പി.ഐ എംഎല്‍റെഡ് സ്റ്റാര്‍), ജോണ്‍ പെരുവന്താനം, ഡോ.ആസാദ്, ജി ദേവരാജന്‍ (ഫോര്‍വേഡ് ബ്ലോക്ക് ), ബാലകൃഷ്ണപിള്ള (ആര്‍.എം.പി.ഐ ), ഗ്ലേവിയസ് അലക്‌സാണ്ടര്‍ (സംസ്ഥാന പ്രസിഡന്റ്, സ്വരാജ് ഇന്ത്യ പാര്‍ട്ടി), എം ഷാജര്‍ഖാന്‍ (ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ), സംസ്ഥാന കെ റയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍, ടി ടി ഇസ്മയില്‍ (വൈസ് ചെയര്‍മാന്‍, സംസ്ഥാന സമിതി ), ചാക്കോച്ചന്‍ മണലേല്‍ (വൈസ് ചെയര്‍മാന്‍, സംസ്ഥാന സമിതി ), ഹനീഫ നെല്ലിക്കുന്ന് (കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍), ബദറുദ്ദീന്‍ മാടായി (കണ്ണൂര്‍ജില്ലാ ചെയര്‍മാന്‍), അഡ്വ. അബൂബക്കര്‍ ചേങ്ങാട് (മലപ്പുറം ജില്ലാ ചെയര്‍മാന്‍), ശിവദാസ് മഠത്തില്‍ (തൃശ്ശൂര്‍ ജില്ലാ ചെയര്‍മാന്‍), വിനു കുര്യാക്കോസ് (എറണാകുളം ജില്ലാ ചെയര്‍മാന്‍), ബാബു കുട്ടന്‍ചിറ (കോട്ടയം ജില്ലാ ചെയര്‍മാന്‍), മുരുകേഷ് നടയ്ക്കല്‍ (പത്തനംതിട്ട ജില്ലാ കണ്‍വീനര്‍), എ ജയിംസ് (കൊല്ലം ജില്ലാ ചെയര്‍മാന്‍), രാമചന്ദ്രന്‍ കരവാരം (തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍) തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.