Headlines
Loading...
കടക്കെണി; വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കടക്കെണി; വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി

വയനാട്ടില്‍ കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കി. വടുവന്‍ചാല്‍ ആപ്പാളം വീട്ടിയോട് ഗോപാലന്‍ ചെട്ടിയാണ് (70) ആത്മഹത്യ ചെയ്തത്.

വാഴക്കൃഷി നശിച്ചതിനെത്തുടര്‍ന്നുണ്ടായ കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. കടബാധ്യതമൂലം മൂന്നു വര്‍ഷം മുമ്പ് ഇദ്ദേഹത്തിന്റെ മകനും ആത്മഹത്യ ചെയ്തിരുന്നു.