Headlines
Loading...
ഇരുട്ടടി തുടരുന്നു ഇന്നും ഇന്ധന വിലയിൽ വർദ്ധനവ്

ഇരുട്ടടി തുടരുന്നു ഇന്നും ഇന്ധന വിലയിൽ വർദ്ധനവ്

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് ഡീസല്‍ ലിറ്ററിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിച്ചത്. 27 ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 7 രൂപയും പെട്രോളിന് 5 രൂപ 35 പൈസയുമാണ് വര്‍ധിച്ചത്. 

ഇന്ധനവില വര്‍ധിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പെട്രോളിന് 108.79 ഉം ഡീസലിന് 102.40 മായി. കൊച്ചിയില്‍ പെട്രോളിന് 106രൂപ 75പൈസയും ഡീസലിന് 100രൂപ 47പൈസയുമയി, കോഴിക്കോട് പെട്രോളിന് 106 രൂപ 71 പൈസയും ഡീസലിന് 100 രൂപ 81 പൈസയുമാണ് ഇന്നത്തെ വില.