
national
നൂറ് കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി ഇന്ത്യ; അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന
ഇന്ത്യയില്‍ കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവരുടെ എണ്ണം 100 കോടി കവിഞ്ഞു. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ യജ്ഞം ആരംഭിച്ച് 9 മാസം പിന്നിടുമ്പോഴാണ് ജന സംഖ്യയില്‍ നൂറ് കോടിയിലധികം ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിക്കുന്ന നില ഉണ്ടാവുന്നത്. വ്യാഴാഴ്ച രാവിലെ 9.48നാണ് രാജ്യം സുപ്രധാന നാഴിക കല്ല് പിന്നിടുന്നത്. ഇന്ത്യ അഭിമാനകരമായ നേട്ടം കൈവരിച്ചതായി ആരോഗ്യമന്ത്രി മണ്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.
'അഭിനന്ദനങ്ങള്‍ ഇന്ത്യ!' എന്ന ട്വീറ്റിനൊപ്പമായിരുന്നു ആരോഗ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മുന്നോടിയായി 44 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. സെക്കന്റിന്‍ 700 പേര്‍ എന്ന നിലയിലാണ് രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കിയിരുന്നത്. ഇന്ത്യയുടെ ചരിത്ര നേട്ടം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
Also Read -
'ഇത് നല്ലതിനല്ല';പ്രിയങ്കക്കൊപ്പം സെല്‍ഫിയെടുത്ത വനിതാ പൊലീസുകാര്‍ക്കെതിരെ നടപടി

ഇതിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. ചരിത്ര നേട്ടം കുറിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിനായാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്.
ഇന്ത്യ ചരിത്രം കുറിച്ചിരിക്കുന്നു എന്നായിരുന്നു നേട്ടത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ട്വിറ്ററിലായിരുന്നു പ്രതികരണം. ഇന്ത്യ ചരിത്രം കുറിക്കുന്നു. ഇന്ത്യന്‍ ശാസ്ത്ര മേഖലയുടെ ഒരു വലിയ വിജയത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. 130 കോടി വരുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയുടെ കൂടി വിജയമാണിത്. വാക്‌സിനേഷനില്‍ നൂറ് കോടി പിന്നിട്ട രാജ്യത്തെ അഭിനന്ദിക്കുകയാണ്. ഇതിനായി പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്‍പ്പെടെ എല്ലാവര്‍ക്കും നന്ദി. ഇന്ത്യയുടെ നേട്ടത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടനയും രംഗത്ത് എത്തി.
Also Read -
ആര്യനെ കാണാന്‍ ഷാരൂഖ് ഖാന്‍ ജയിലില്‍; ജാമ്യം തേടി ഹൈക്കോടതിയിലേക്ക്
നേരത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലായിരുന്നു രാജ്യത്ത് വലിയ വാക്‌സിനേഷന്‍ ഡ്രൈവ് നടന്നത്. 2.5 കോടി പേര്‍ക്കായിരുന്നു അന്ന് വാക്‌സിന്‍ നല്‍കിയത്. അതേസമയം, രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടുതയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. രണ്ട് ഡോസ് സ്വീകരിച്ച വ്യക്തികളും ഒരു ഡോസ് സ്വീകരിച്ചവരുടെ എണ്ണവും തമ്മിലുള്ള അന്തരമാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ആധാരം. രാജ്യത്തെ ജന സംഖ്യയുടെ 20 ശതമാനം മാത്രമാണ് രണ്ട് ഡോസുകളും സ്വീകരിച്ചതെന്നാണ് ഉന്നയിക്കുന്ന ആക്ഷേപം.