kerala
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം; ബിപിഎൽ കുടുംബത്തിന് മാസം 5000 രൂപ
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഗൃഹനാഥനോ ഗൃഹനാഥയോ മരിച്ച ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ധനസഹായം. പ്രതിമാസം 5000 രൂപ മരണപ്പെട്ടവരുടെ ആശ്രിത കുടുംബത്തിന് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നു വര്‍ഷത്തേയ്ക്കാണ് ധനസഹായം. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കാനും തീരുമാനിച്ചു.
സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ തുടങ്ങിയവ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും.
Also Read -
'വാരിക്കോരിയാണ് അവന് പണം കൊടുത്തത്, മകൾ ആശുപത്രിയിൽ കിടക്കുമ്പോൾ പോലും'; സൂരജിനെക്കുറിച്ച് ഉത്രയുടെ അമ്മ
ഒറ്റ പേജില്‍ ലളിതമായ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആശ്രിതര്‍ക്കു കഴിയും. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നല്‍കേണ്ടതാണ്. ആശ്രിത കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ ഉറപ്പുവരുത്തണം. അപേക്ഷ തീര്‍പ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസില്‍ വിളിച്ചു വരുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും മന്ത്രിസഭാ യോഗം ചർച്ച ചെയ്ത തീരുമാനിച്ചു.