assembly election 2021
രണ്ട് മുന്നണിക്കും തനിച്ച് ഭരിക്കാനാകില്ല; 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് ആവർത്തിച്ച് സുരേന്ദ്രൻ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികൾക്കും തനിച്ച് ഭരിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കും. ഇത്തവണ ഇരു മുന്നണികൾക്കും തെരഞ്ഞെടുപ്പിൽ തകർച്ച നേരിടും. മൂന്നാം ബദലിനായി കേരളത്തിലെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.