Teachers' Day | ഗുരുക്കന്‍മാരെ സ്മരിക്കാന്‍ ദേശീയ അധ്യാപകദിനം
Teachers' Day | സെപ്റ്റംബര്‍ 5 ദേശീയ അധ്യാപകദിനമായി ആചരിക്കുകയാണ്. 1961 മുതലാണ് സെപ്റ്റംബർ 5 ദേശീയ അധ്യാപകദിനമായി ആഘോഷിച്ചുവരുന്നത്. പ്രശസ്തനായ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ (Sarvepalli Radhakrishnan) ജന്മദിനമാണ് ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത്.

- ഡോ. എസ് രാധാകൃഷ്ണൻ രാഷ്ട്രപതി ആയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച്, തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഒരു ആഘോഷമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള അനുവാദം നൽകണമെന്നും അപേക്ഷിച്ചു. പക്ഷേ അദ്ദേഹമത് സ്നേഹപൂർവ്വം നിരസിച്ചു.

- ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തിൽ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ അവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അവരുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോട് പറഞ്ഞു.
"നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ സെപ്റ്റംബർ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി അധ്യാപക ദിനമായി ആഘോഷിച്ചു കൂടേ." തന്റെ ജന്മദിനം തനിക്കുവേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ മുഴുവൻ അധ്യാപകർക്കും വേണ്ടി നീക്കിവയ്ക്കാൻ അദ്ദേഹം തയ്യാറായി.അങ്ങനെയാണ് സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി തിരഞ്ഞെടുത്തത്.
- 1961 മുതൽ ഇന്ത്യയിൽ അധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്
അതിപ്രശസ്തനായ ഒരു അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.

- കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ.

- വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അധ്യാപകദിനത്തിലാകുന്നു. സമൂഹം അധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.

- സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം.ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അധ്യാപകദിനം, അധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.

- അസർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.

- അധ്യാപകദിനം ആചരിച്ചു തുടങ്ങിയത്
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ആയിരുന്നു ഡോ. എസ് രാധാകൃഷ്ണന്‍ എന്ന സര്‍വേപള്ളി രാധാകൃഷ്ണന്‍. ഭാരതത്തെ ലോകത്തിനു നെറുകയില്‍ എത്തിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചിട്ടുള്ള അതുല്യപ്രതിഭയാണ് ഡോ. എസ് രാധാകൃഷ്ണന്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ- പാശ്ചാത്യ ദര്‍ശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് നിദര്‍ശനമാണ്. അറിവിന്റെ മേഖലയില്‍ വഹിച്ച പങ്കുകള്‍ മുന്‍നിര്‍ത്തിയാണ് ഡോ. രാധാകൃഷ്ണന്റെ ജന്മദിനം രാജ്യത്ത് അധ്യാപകദിനമായി സെപ്തംബര്‍ 5 ന് ആചരിക്കുന്നത്.

- അധ്യാപകദിനം ഡോ. രാധാകൃഷ്ണന്റെ ജന്മദിനത്തില്‍ ആചരിക്കുന്നത് എന്തുകൊണ്ട്?
പ്രശസ്തനായ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ദേഹം രാഷ്ട്രപതി ആയപ്പോള്‍ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്തംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നെന്നും അതിനുള്ള അനുവാദം നല്‍കണമെന്നും അപേക്ഷിച്ചു. എന്നാല്‍, അദ്ദേഹം അത് നിരസിച്ചു.
ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തില്‍ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, ശിഷ്യരും സുഹൃത്തുക്കളും പിന്മാറാന്‍ തയ്യാറായില്ല. അവാസനം അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി. നിര്‍ബന്ധമാണെങ്കില്‍ സെപ്തംബര്‍ 5 തന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി അധ്യാപക ദിനമായി ആഘോഷിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അങ്ങനെയാണ് സെപ്തംബര്‍ 5 ദേശീയ അധ്യാപക ദിനമായി തെരഞ്ഞെടുത്തത്.

- അധ്യാപകദിനം ആചരിച്ചു തുടങ്ങിയത് എന്ന് മുതല്‍?
ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് അധ്യാപകദിനമായി ഇന്ത്യയില്‍ ആചരിക്കുന്നത്. 1961 മുതലാണ് ഇന്ത്യയില്‍ അധ്യാപകദിനം ആചരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്.
ലോകത്ത് പലയിടത്തും അധ്യാപകദിനം പല ദിവസങ്ങളിലാണ് ആചരിക്കുന്നത്. ആഗോള തലത്തില്‍ അധ്യാപക ദിനമായി ആഘോഷിക്കുന്നത് ഒക്ടോബര്‍ അഞ്ചിനാണ്. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന കാലത്താണ് അധ്യാപക ദിനം ആഘോഷിക്കാനുള്ള വഴി ഉരുത്തിരിയുന്നത്.