Headlines
Loading...
തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ ഡെപ്യൂട്ടി മേയർക്കുനേരെ ബിജെപി അക്രമം; കൗൺസിലർക്ക്‌ സസ്‌പെൻഷൻ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ ഡെപ്യൂട്ടി മേയർക്കുനേരെ ബിജെപി അക്രമം; കൗൺസിലർക്ക്‌ സസ്‌പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ ബിജെപി ആക്രമണം. ബിജെപി അം​ഗങ്ങൾ ഡെപ്യൂട്ടി മേയർ പി കെ രാജുവിനെ കയ്യേറ്റം ചെയ്‌തു. ആക്രമണത്തിന്‌ നേതൃത്വം നൽകിയ ബിജെപി കൗൺസിലർ ഗിരികുമാറിനെ സസ്‌പെൻഡ് ചെയ്‌തു.

കോർപറേഷൻ സോണൽ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ചർച്ച ചെയ്യണമെന്ന് ബിജെപി നഗരസഭാ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്ന്‌ എൽഡിഎഫ്‌ അംഗങ്ങൾ അറിയിച്ചിട്ടും ബിജെപി അംഗങ്ങൾ അക്രമാസക്തരാകുകയായിരുന്നു. പിന്നീട്‌ വാക്കേറ്റമായി.

അതേസമയം, ഈ വിഷയമല്ല അജണ്ടയിലുള്ളത് എന്ന്‌ മേയർ ആര്യാ രാജേന്ദ്രൻ അംഗങ്ങളെ അറിയിച്ചിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് 3 സോണൽ ഓഫീസിലെ 5 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്‌ത‌തില്‍ അദ്ദേഹം പൊലീസിന് പരാതി നല്‍കുമെന്നും ബിജെപി അംഗങ്ങള്‍ ഡെപ്യൂട്ടി മേയറുടെ അമ്മയെ പോലും മോശമായി പറഞ്ഞ് അവഹേളിച്ചു എന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.