Headlines
Loading...
വ്യജ നമ്പർ പ്ലേറ്റുമായി ദുരൂഹ സാഹചര്യത്തിൽ കാസർഗോഡ് കണ്ടെത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു

വ്യജ നമ്പർ പ്ലേറ്റുമായി ദുരൂഹ സാഹചര്യത്തിൽ കാസർഗോഡ് കണ്ടെത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു

കാസർകോട് : നഗരത്തിൽ തലങ്ങും വിലങ്ങും ഓടിയിരുന്ന ചുവപ്പ് നിറമുള്ള സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി കസ്റ്റഡിയിൽ എടുത്ത കാർ ചില മയക്കു മരുന്ന് ലോബികൾ ഉപയോഗിച്ചതയുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത് . 

കെ എൽ എക്സ് 5725 എന്ന നമ്പർ പ്ലേറ്റ് പതിച്ച സ്വിഫ്റ്റ് കാർ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് .കാറുമായി ബന്ധപെട്ട് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പ്രതികൾ പിടികൂടിയത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്നും പോലീസ് അറിയിച്ചു.