Headlines
Loading...
പൂന്തുറയില്‍ യുവതിയ്ക്ക് അയല്‍വാസികളുടെ ക്രൂരമർദനം; പ്രതികള്‍ ഒളിവില്‍

പൂന്തുറയില്‍ യുവതിയ്ക്ക് അയല്‍വാസികളുടെ ക്രൂരമർദനം; പ്രതികള്‍ ഒളിവില്‍

തിരുവനന്തപുരത്ത് യുവതിക്ക് അയൽവാസികളുടെ ക്രൂരമർദനം. പൂന്തുറ സ്വദേശിനി ആമിനയ്ക്കാണ് മർദനമേറ്റത്. ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ആമിനയുടെ വീടിന്റെ മുകള്‍ ഭാഗത്ത് താമസിച്ചിരുന്ന വാടകക്കാർ ബഹളമുണ്ടാക്കുന്നു എന്നാരോപിച്ച് അയൽവാസികൾ ചോദ്യം ചെയ്യാൻ എത്തിയതാണ് ആക്രമണത്തിൽ കലാശിച്ചത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

വാക്കേറ്റത്തിനിടെ വീടിന്റെ ഗേറ്റ് തകർത്ത് ഉള്ളില്‍ കടന്ന അയൽവാസികളായ സുധീർ, നൗഷാദ് എന്നിവരാണ് യുവതിയെ മർദിച്ചത്. വീടിനു പുറത്ത് നിന്ന് തർക്കിക്കുകയായിരുന്ന ഇരുവരും, പെട്ടെന്ന് പ്രകോപിതരാവുകയും ഗേറ്റ് തള്ളി തുറന്ന് അകത്ത് കയറി ആക്രമിക്കുകയുമായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ആമിന പൂന്തുറ പൊലീസില്‍ പരാതി നല്‍കി. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൂന്തുറ പൊലീസ് അറിയിച്ചു.