kerala
നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് എറണാകുളം സ്വദേശിയായ യുവാവ് മരിച്ചു
നെല്ലിയാമ്പതി കുണ്ടറ ചോല കമ്പിപാലത്തിന് സമീപം ഉണ്ടായ അപകടത്തിൽ എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് (35) ആണ് മരിച്ചത്.
വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ എടുക്കാനായി പാറയിലൂടെ മുകളിലേക്ക് കേറുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു.
ഇന്ന് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പുത്തന്‍കുരിശില്‍നിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയില്‍ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
വരുന്ന വഴിയില്‍ വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു. ജയ് മോന്‍ വണ്ടിയില്‍നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.