Headlines
Loading...
അടിവസ്ത്രം മാത്രം ധരിച്ച് എംഎല്‍എ ട്രെയിനില്‍; വയറിന് സുഖമില്ലാത്തത് കൊണ്ടെന്ന് വിശദീകരണം

അടിവസ്ത്രം മാത്രം ധരിച്ച് എംഎല്‍എ ട്രെയിനില്‍; വയറിന് സുഖമില്ലാത്തത് കൊണ്ടെന്ന് വിശദീകരണം

ട്രെയിനില്‍ അണ്ടര്‍വെയര്‍ മാത്രം ധരിച്ച് ബിഹാറില്‍ നിന്നുള്ള ജെഡിയു എംഎല്‍എയുടെ റോന്ത് ചുറ്റല്‍ വിവാദമാകുന്നു. ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡലാണ് തേജസ് രാജധാനി എക്‌സ്പ്രസ്സിലെ എസി കംപാര്‍ട്ട്‌മെന്റില്‍ അപമാനകരമായ രീതിയില്‍ പെരുമാറി വിമര്‍ശനം വിളിച്ചുവരുത്തിയത്. പാറ്റ്‌നയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എംഎല്‍എയുടെ യാത്രയാണ് സഹയാത്രക്കാരുടെ പ്രതിഷേധത്തില്‍ കലാശിച്ചത്. സഹയാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസും ടിക്കറ്റ് എക്‌സാമിനറും സംഭവത്തില്‍ ഇടപെട്ടു. എംഎല്‍എയുടെ വസ്ത്രം സംബന്ധിച്ച് സഹയാത്രക്കാര്‍ പരാതിപ്പെട്ടതായി കിഴക്കന്‍ റെയില്‍വേ അറിയിച്ചു. 

അതിനിടെ വയറിന് നല്ല സുഖമില്ലാത്തത് കൊണ്ടാണ് താന്‍ ബനിയനും അണ്ടര്‍വെയറും മാത്രം ധരിച്ച് ട്രെയിനില്‍ നടന്നതെന്ന് ഗോപാല്‍ മണ്ഡല്‍ പറഞ്ഞു. സ്ത്രീകള്‍ക്കിടയിലൂടെയാണ് എംഎല്‍എ ഇത്തരം വസ്ത്രം ധരിച്ച് നടന്നതെന്ന് ആരോപണവും ഗോപാല്‍ മണ്ഡല്‍ നിഷേധിച്ചു. തന്റെ കംപാര്‍ട്ട്‌മെന്റില്‍ സ്ത്രീകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഗോപാല്‍ മണ്ഡല്‍ ആരോപണം നിഷേധിച്ചുകൊണ്ട് വ്യക്തമാക്കിത്. തനിക്ക് ട്രെയിനില്‍ കയറിപ്പോള്‍ വയറിന് സ്തംഭനം ഉണ്ടായതായും ടോയ്‌ലറ്റിലേക്ക് പോകുന്നതിനിടെയാണ് ഇത്തരം വസ്ത്രം ധരിച്ചതെന്നുമാണ് മണ്ഡല്‍ വിശദീകരിക്കുന്നത്. 

 ഗോപാല്‍ മണ്ഡലിന്റെ പെരുമാറ്റത്തില്‍ കനത്ത വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തി. മുഖ്യമന്ത്രി നിധീഷ് കുമാര്‍ എംഎല്‍എയുടെ പെരുമാറ്റത്തില്‍ ശ്രദ്ധകൊടുക്കണമെന്നും ആര്‍ജെഡി സൂചിപ്പിച്ചു. സംസ്ഥാനത്തിന്റെ പേര് തന്നെ മോശമാക്കുന്ന രീതിയിലാണ് എംഎല്‍യുടെ പെരുമാറ്റമെന്ന് ആര്‍ജെഡി വക്താവ് ഭായി വിരേന്ദ്ര ആരോപിച്ചു. ലോക്ജനശക്തി നേതാവ് ചിരാഗ് പസ്വാനും എംഎല്‍എയുടെ ട്രെയിനിലെ പെരുമാറ്റം ബിഹാറിന്റെ അഭിമാനത്തിന് കളങ്കം വരുത്തുന്നതാണെന്ന് അഭിപ്രായപ്പെട്ടു. പൊതുജനമദ്ധ്യത്തില്‍ എങ്ങനെ പെരുമാറണമെന്ന് മുഖ്യമന്ത്രി നിധീഷ് കുമാര്‍ എംഎല്‍എമാരെ പഠിപ്പിക്കണമെന്നും ചിരാഗ് പസ്വാന്‍ ആവശ്യപ്പെട്ടു. എംഎല്‍എയുടെ ട്രെയിനിലെ അല്പ വസ്ത്രം ധരിച്ചുള്ള റോന്ത് ചുറ്റലിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്