
national
വന്‍ ആയുധശേഖരവുമായി ഡല്‍ഹിയില്‍ ആറ് ഭീകരര്‍ പിടിയില്‍; പാക് പരിശീലനം ലഭിച്ചെന്നും റിപ്പോര്‍ട്ട്
ന്യൂഡൽഹി: പാകിസ്താനിൽ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരർ ഉൾപ്പെടെ 6 ഭീകരവാദികൾ പിടിയിൽ. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലാണ് ഭീകരരെ പിടികൂടിയത്.
സ്ഫോടക വസ്തുക്കളും തോക്കുകളും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ ഇവർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
പിടിയിലായ ഭീകരർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താനും ആക്രമണങ്ങൾ നടത്താനും ലക്ഷ്യമിട്ടിരുന്നതായി സ്പെഷ്യൽ സെൽ പറയുന്നു.
പിടിയിലായ രണ്ട് ഭീകരർ ഒസാമ, സീഷൻ എന്നിവരാണെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഉത്തർപ്രദേശിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പും ഇവരുടെ ലക്ഷ്യമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.