Headlines
Loading...
മുടിക്ക് പകരം സ്വര്‍ണച്ചെയിനുകള്‍; പല്ലുകളില്‍ സ്വര്‍ണം; വൈറലായി മെക്സിക്കന്‍ റാപ്പറുടെ വീഡിയോ

മുടിക്ക് പകരം സ്വര്‍ണച്ചെയിനുകള്‍; പല്ലുകളില്‍ സ്വര്‍ണം; വൈറലായി മെക്സിക്കന്‍ റാപ്പറുടെ വീഡിയോ

തലമുടിക്ക് പകരം സ്വര്‍ണച്ചെയിനുകള്‍ തലയോട്ടിയില്‍ തുന്നിച്ചേര്‍ത്ത് മെക്‌സിക്കന്‍ റാപ്പര്‍. 23കാരനായ ഡാന്‍ സുര്‍ ആണ് വ്യത്യസ്തനാകാനായി ഇത്തരത്തിലുള്ള വേറിട്ട മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. ചിത്രങ്ങളും വിഡിയോയകളും ഡാന്‍ സുര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ഈ വര്‍ഷം ഏപ്രിലിലാണ് ശരീരത്തില്‍ മാറ്റം വരുത്താനായി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തലയോട്ടിയില്‍ സ്വര്‍ണ ചെയിനുകള്‍ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് യുവാവ് അവകാശപ്പെടുന്നത്. ഇത് ആരും തന്നെ അനുകരിക്കരുതെന്നും ഡാന്‍ പറയുന്നു.

തലയില്‍ സ്വര്‍ണച്ചെയിനുകള്‍ പതിപ്പിച്ചതിന് പിന്നാലെ പല്ലുകളും സ്വര്‍ണമാക്കി മാറ്റിയിട്ടുണ്ട്. ഡാനിന്റെ മാറ്റം അദ്ദേഹത്തിന്റെ ടിക ടോകിലും ഇന്‍സ്റ്റാഗ്രാമിലും വലിയി മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ടിക് ടോക്കില്‍ 12,000ല്‍ നിന്ന് 1.9 ദശലക്ഷം ഫോളോവേഴ്‌സ് വര്‍ധിച്ചിട്ടുണ്ട. ഇന്‍സ്റ്റാഗ്രാമിലും പതിനായിരത്തിന് മേലെ വര്‍ധനവുണ്ടായിട്ടുണ്ട്.