Tokyo Olympics 2020
പുരുഷ ബോക്സിങ്ങില്‍ ഇന്ത്യയുടെ ദിനം; രവികുമാര്‍ ദാഹിയയും ദീപക് പുനിയയും സെമിയില്‍
ടോക്യോ: പുരുഷ ഗുസ്തിയിൽ ഇന്ത്യയുടെ ദിനം. ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയയും ദീപക് പുനിയയുമാണ് സെമിയിലെത്തിയത്. രവികുമാർ 57 കിലോ വിഭാഗത്തിലും ദീപക് പുനിയ 86 കിലോ വിഭാഗത്തിലുമാണ് സെമിയിലെത്തിയത്.
ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയുടെ ജോർജി വൻഗലോവിനെ 14-4ന് മലർത്തിയടിച്ചാണ് രവികുമാർ സെമിയിലേക്ക് കടന്നത്. ചൈനയുടെ സുഷൻ ലിനിനെ 6-3ന് തോൽപ്പിച്ചാണ് ദീപക് സെമിയിലേക്ക് കടന്നത്. സെമിയിൽ ജയിച്ചാൽ ഇന്ത്യക്ക് മെഡൽ ഉറപ്പിക്കാം. ഇന്ന് ഉച്ച കഴിഞ്ഞാണ് രണ്ടു സെമി ഫൈനൽ മത്സരങ്ങളും അരങ്ങേറുക.
വനിത ബോക്സിങ്ങിൽ സെമിയിൽ കടന്നുറപ്പിച്ച മെഡലിെൻറ തിളക്കം വർധിപ്പിക്കാൻ ഇന്ത്യയുടെ ലവ്ലീന ബോർഗോഹെയ്ൻ ബുധനാഴ്ച റിങ്ങിലിറങ്ങുന്നുണ്ട്. 69 കി. വിഭാഗം ഫൈനലിൽ കരുത്തയായ എതിരാളിയെയാണ് അസംകാരിക്ക് നേരിടേണ്ടത്, നിലവിലെ ലോകചാമ്പ്യൻ തുർക്കിയുടെ ബുസെനസ് സുർമനെലിയാണ് എതിരാളി.