അന്യന്റെ ഹിന്ദി റീമേക്ക് നീക്കത്തിനെതിരെ നിര്‍മാതാവ് ആസ്‌കര്‍ രവിചന്ദ്രന്‍
റണ്‍വീര്‍ സിംഗിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന 'അന്യന്‍' റീമേക്കിനെതിരെ നിര്‍മാതാവ് ആസ്‌കര്‍ രവിചന്ദ്രന്‍ രംഗത്ത്. ശങ്കറിനെതിരെയും ഹിന്ദി പതിപ്പിന്റേ നിര്‍മാതാവ് ജനനിതാള്‍ ഗദ്ദക്കുമെതിരെയാണ് രവിചന്ദ്രന്റെ പരാതി. നേരത്തെ രവിചന്ദ്രന്‍ ശങ്കറിനെതിരെ സൗത്ത് ഇന്ത്യന്‍ ഫിലീം ചെമ്പറില്‍ പരാതി നല്‍കിയിരുന്നു.
ഞാന്‍ ശങ്കറിനും ജയനിതാള്‍ ഗദ്ദക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണ്. എന്റെ സമ്മത് ഇല്ലാതെ അവര്‍ക്ക് സിനിമ റീമേക്ക് ചെയ്യാനാവില്ല. കാരണം സിനിമയുടെ പകര്‍പ്പാവകാശം തന്റേതു മാത്രമാണെന്നാണ് രവിചന്ദ്രന്‍ പറഞ്ഞത്.
അന്യന്റെ തിരക്കഥ തന്റേതാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നായിരുന്നു ഇതിനെതിരെ ശങ്കര്‍ പ്രതികരിച്ചത്.
ശങ്കറിന് എന്ത് വേണമെങ്കിലും അവകാശപ്പെടാമെന്നും താനാണ് അദ്ദേഹത്തെ സംവിധാനം ചെയ്യാന്‍ ഏല്‍പ്പിച്ചതെന്നും രവിചന്ദ്രന്‍ പറഞ്ഞു.
മദ്രാസ് ഹൈക്കോടതിയിലാണ് രവിചന്ദ്രന്‍ പരാതി സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ മുംബൈ ഫിലിം അസോസിയേഷനുമായി സംസാരിച്ച ശേഷം മാത്രമായിരിക്കും നടപടി. ശങ്കറിന് പുറമേ നിര്‍മാതാവ് ജയനിതാള്‍ ഗദ്ദയുമായി രവിചന്ദ്രന്‍ ചര്‍ച്ച നടത്തും.
ഏപ്രില്‍ 2021ലാണ് ശങ്കറും ജയനിതാള്‍ നദ്ദയും റണ്‍വീര്‍ സിങ്ങിനെ നായകനാക്കി അന്യന്‍ റീമേക്ക് പ്രഖ്യാപിച്ചത്.
'ഇന്ത്യൻ സിനിമയുടെ മുൻനിര ദീര്‍ഘവീക്ഷകരിൽ ഒരാളായ ശങ്കറുമൊത്ത് സഹകരിച്ച് പ്രവർത്തിക്കാൻ പോകുന്നു എന്ന വിവരം അഭിമാനത്തോടെ അറിയിക്കുന്നു' എന്നാണ് രൺവീർ ട്വീറ്റ് ചെയ്തത്. രണ്‍വീർ സിംഗുമൊത്ത് അന്യൻ പുനരാവിഷ്കരിക്കുന്ന സന്തോഷം ശങ്കറും പങ്കുവച്ചിട്ടുണ്ട്. പെന്‍മൂവിസിന്‍റെ ബാനറിൽ ഡോ.ജയന്തിലാല്‍ ഗാഡയാണ് ചിത്രം നിർമ്മിക്കുന്നത്.
2005ലാണ് അന്യൻ റിലീസ് ചെയ്യുന്നത്. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ ദ്വന്ദ്വ വ്യക്തിത്വമുള്ള കഥാപാത്രമായെത്തിയത് നടന്‍ വിക്രം ആയിരുന്നു. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇത്. സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറായെത്തിയ അന്യൻ സൂപ്പർഹിറ്റ് ചാർട്ടുകളിൽ ഇടം നേടുകയും ചെയ്തു. നിഷ്കളങ്കനായ ;അമ്പി', റൊമാന്‍റിക്കായ 'റെമോ', തിന്മ ചെയ്യുന്നവരെ ഇല്ലാതാക്കുന്ന 'അന്യൻ' മൂന്ന് കഥാപാത്രങ്ങളായി അനായാസം രൂപമാറ്റം നടത്തി വിക്രം ആരാധാകരെ ഞെട്ടിച്ചിരുന്നു. 'അപരിചിത്' എന്ന പേരിൽ ഹിന്ദിയിലേക്ക് മൊഴി മാറ്റിയ ചിത്രം അവിടെയും ശ്രദ്ധേ നേടിയിരുന്നു.
ഇപ്പോൾ പതിനാറ് വർഷങ്ങൾക്കിപ്പുറം ചിത്രം ബോളിവുഡിൽ റീമേക്കിനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. പ്രഖ്യാപനം വന്നതോടെ തന്നെ ആരാധരകരും ആവേശത്തിലാണ്.