national
രക്ഷാബന്ധന്‍ പാമ്പുകൾകൊപ്പം ആഘോഷിച്ചു, രണ്ട് മൂര്‍ഖന്‍ പാമ്ബുകളെ പിടികൂടി ചേര്‍ത്തുപിടിച്ച് വാലില്‍ രാഖി കെട്ടി; 25കാരന് ദാരുണാന്ത്യം, വീഡിയോ വൈറൽ
പറ്റ്ന : ബീഹാറിലെ സരൺ ജില്ലയിൽ മൂർഖൻ പാമ്പുകളെ പിടികൂടി കൂട്ടിക്കെട്ടി വാലിൽ രാഖി കെട്ടിയ യുവാവ് മൂർഖന്റെ കടിയേറ്റ് മരിച്ചു . ശരാനിലെ മാഞ്ചി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം . പാമ്പുകൾക്കൊപ്പം രക്ഷാബന്ധൻ ദിനം ആഘോഷിക്കുന്നതിനിടെയാണ് പാമ്ബുപിടുത്തക്കാരനായ മൻമോഹൻ എന്ന യുവാവിന് പാമ്ബുകടിയേറ്റത് . രണ്ട് പാമ്പിനെ പിടികൂടിയ ശേഷം ചേർത്തുപിടിച്ച് വാലിൽ രാഖി കെട്ടുന്നതിനിടെ അതിലൊരു പാമ്ബ് 25 കാരനെ ഇഴഞ്ഞുവന കൊത്തുകയായിരുന്നു . ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കഴിഞ്ഞ പത്തുവർഷമായി പാമ്പുപിടുത്തം നടത്തുന്നയാളാണ് മരിച്ച യുവാവ് . ഇയാൾ പലർക്കും വിഷചികിത്സയും നൽകിയിരുന്നു .