Headlines
Loading...
പീഡനം, പരാതി നല്‍കിയതോടെ കൊല്ലുമെന്ന് ഭീഷണി; ഭയന്ന് ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ പെണ്‍കുട്ടിക്ക് സംരക്ഷണമൊരുക്കാന്‍ നിര്‍ദേശം

പീഡനം, പരാതി നല്‍കിയതോടെ കൊല്ലുമെന്ന് ഭീഷണി; ഭയന്ന് ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ പെണ്‍കുട്ടിക്ക് സംരക്ഷണമൊരുക്കാന്‍ നിര്‍ദേശം

ലൈംഗീക അതിക്രമത്തിന് പരാതി നല്‍കിയതിന്റെ പേരില്‍ സ്വദേശത്ത് നില്‍ക്കാനാവാതെ കേരളത്തിലെത്തിയ ബംഗാള്‍ സ്വദേശിക്കും അമ്മയ്ക്കും സംരക്ഷണം നല്‍കി കേരളം. പ്രതികളില്‍ നിന്നുമുള്ള ഭീഷണിയെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ നിന്ന് പാലായനം ചെയ്ത് കോഴിക്കോടെത്തിയ പത്തുവയസ്സുകാരിയായ മകള്‍ക്കും അമ്മയ്ക്കുമാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സംരക്ഷണം ഒരുക്കിയത്. കേരളത്തില്‍ ഉള്ളിടത്തോളം കാലം അവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കമ്മീഷന്‍ ഉറപ്പു നല്‍കി. 

'മാനസിക പിന്തുണ ഉറപ്പാക്കല്‍ പ്രധാനം' അതോടപ്പം കുട്ടിയുടെ സാന്നിധ്യം വിചാരണ കോടതിയില്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ്കുമാര്‍ പശ്ചിമ ബംഗാള്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും, പശ്ചിമ ബംഗാള്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും കത്തും നല്‍കിയിട്ടുണ്ട്. ബന്ധുവിന്റെയും സുഹൃത്തുക്കളുടെയും ലൈംഗിക പീഡനത്തെ തുടര്‍ന്നാണ് 10 വയസ്സുകാരിയും അമ്മയും ബംഗാളില്‍ നിന്നും പലായനം ചെയ്ത് കോഴിക്കോട്ടെത്തിയത്. തങ്ങള്‍ക്കെതിരെ ഉണ്ടായ അതിക്രമത്തില്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ ഇരുവരുടെയും ജീവന് ഭീഷണിയുണ്ട്. നിലവില്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് അമ്മയും കുട്ടിയും. കേരളത്തില്‍ താമസിക്കുന്ന കാലത്തോളം കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടിയുടെ വിശദമായ റിപ്പോര്‍ട്ട് കമ്മീഷന് നല്‍കാന്‍ കോഴിക്കോട് ജില്ല കലക്ടര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ശിശുക്ഷേമ കമ്മിറ്റി എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.