Headlines
Loading...
പുതുപ്പുള്ളി'യാര്? അറിയാന്‍ നിമിഷങ്ങള്‍; വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ണം

പുതുപ്പുള്ളി'യാര്? അറിയാന്‍ നിമിഷങ്ങള്‍; വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ണം

പുതുപ്പള്ളി മണ്ഡലത്തിന്റെ പുതിയ എംഎല്‍എ ആരെന്നറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി. കോട്ടയം ബസേലിയസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 13 റൗണ്ടുകളായാണ് വോട്ടെണ്ണുക. അവസാനവട്ട കണക്കുകൂട്ടലുകളും കഴിഞ്ഞ് ഫലമറിയാന്‍ കാത്തിരിക്കുകയാണ് മൂന്നു മുന്നണികളും.  പോളിങ്ങില്‍ ഉണ്ടായ കുറവാണ് ഇടതു വലതു മുന്നണികളിലെ പ്രധാന ചർച്ചാവിഷയം. ഫലസൂചനകള്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. തല്‍സമയ വിവരങ്ങളുമായി മനോരമ ന്യൂസും പൂര്‍ണസജ്ജമാണ്. 

പുതുപ്പള്ളിക്ക് പുറമേ അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ  വോട്ടെണ്ണലും ഇന്ന് നടക്കും. യുപിയിലെ ഘോസി, ബംഗാളിലെ ധുപ്ഗുഡി, ത്രിപുരയിലെ ധൻപുരും ബോക്സനഗറും, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ജാർഖണ്ഡിലെ ദുമ്‌രി എന്നീ സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് ത്രിപുരയിലെ ധൻപുരിലെയും ബോക്സനഗറിലെയും വോട്ടെണ്ണൽ സിപിഎം അടക്കം ഇടത് പാർട്ടികൾ ബഹിഷ്ക്കരിക്കും. 

ഇന്ത്യ മുന്നണി രൂപംകൊണ്ടെങ്കിലും പ്രതിപക്ഷപാർട്ടികൾ ഒറ്റക്കെട്ടായല്ല മൽസരിച്ചത്. സമാജ്‌വാദി പാർട്ടിയിൽ നിന്ന് ബിജെപിയിലെത്തിയ ധാരാ സിങ് ചൗഹാൻ മൽസരിക്കുന്ന ഘോസിയിലെയും കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ഒഴിവിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ധൻപുരിലെയും ഫലം രാഷ്ട്രീയമായി ഏറെ സുപ്രധാനമാണ്.