രാജ്യത്ത് ഇന്ധനവില കൂട്ടുന്നത് തുടരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കേരളത്തില്‍ തിരുവനന്തപുരത്താണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ ഡീസലിന് 100.57 രൂപയായി വര്‍ധിച്ചു. തലസ്ഥാനത്ത് നേരത്തെ ഡീസലിന് 99.45 രൂപയായിരുന്നു. ജില്ലയില്‍ പെട്രോളിന് 107.05 രൂപയാണ്.