പുലാപ്പറ്റ: കോണിക്കഴി പറക്കുന്നത്ത് കണ്ണന്റെയും ലക്ഷ്മിയുടെയും മകൻ സജിത്ത് (5) കടന്നൽ കുത്തേറ്റ് മരിച്ചു. സത്രംകാവിൽക്കുന്ന് എ.യു.പി.എസ്. ഒന്നാംക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച ക്വാറിത്തൊഴിലാളിയായ അച്ഛൻ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വിറക് എടുക്കുന്നതിനിടെ കടന്നൽ കുത്തുകയായിരുന്നു.