Sports
മെസി കണ്ണീര്‍ തുടച്ച തൂവാല വില്‍പനയ്ക്ക്; വില കേട്ടാല്‍ ഞെട്ടും
രണ്ടു പതിറ്റാണ്ടു കാലം സ്വന്തം വീടുപോലെയായിരുന്നു ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ബാഴ്‌സലോണയും നൗക്യാമ്പ് ഗ്രൗണ്ടും ലാമസിയയുമെല്ലാം. പെട്ടെന്നൊരു ദിനം ഇതെല്ലാം വിട്ടെറിഞ്ഞ് ഇറങ്ങണമെന്നു പറഞ്ഞാല്‍ ഏതു കഠിന ഹൃദയനും വിങ്ങിപ്പൊട്ടും.
അപ്പോള്‍ പിന്നെ മെസിയെപ്പോലൊരു ലോലഹൃദയന്‍ വിങ്ങിപ്പൊട്ടിയില്ലങ്കിലേ അദ്ഭുതപ്പെടാനുള്ളു. അതേ.... അപ്രതീക്ഷിതമായി വിടപറയേണ്ടി വന്ന ദിനത്തില്‍ മെസി പൊട്ടിക്കരയുക തന്നെ ചെയ്തു. കണ്ണീരടക്കാനാകാതെ നിന്ന മെസിക്ക് സദസില്‍ നിന്ന് ഭാര്യ അന്റോനല്ല ഒരു തൂവാല നല്‍കി.
തൂവെള്ള നിറത്തിലുള്ള ആ തൂവലയില്‍ നിറമിഴി പലകുറി ഒപ്പിയാണ് മെസി വികാരനിര്‍ഭരാമയ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. അതിനു ശേഷം ആഴ്ചകള്‍ രണ്ടു പിന്നിട്ടിട്ടും സംഭവം ഇപ്പോഴും ആരാധക ഹൃദങ്ങളിലുണ്ട്.
ഇതിനിടെയാണ് ഒരു വിരുതന്‍ മെസി അന്ന് കണ്ണീര്‍ തുടച്ച തൂവാല 'കൈക്കലാക്കിയത്'. കൈവശപ്പെടുത്തിയെന്നു മാത്രമല്ല അതു വില്‍പനയ്ക്കും വച്ച് ആ മിടുക്കന്‍. ആ തൂവാലയ്ക്ക് ഇപ്പോള്‍ നിലവിലുള്ള വില കേട്ടാല്‍ ആരായാലും ഒന്നു ഞെട്ടും.
ഒരു മില്യണ്‍ ഡോളറാണ് ആ തൂവള്ളെത്തുണിയുടെ ഇപ്പോഴത്തെ മൂല്യം. ആതായത് ഏകദേശം ഏഴരക്കോടി രൂപ. ഒരു വെബ്‌സൈറ്റ് വഴിയാണ് തൂവാല ലേലത്തിന് വച്ചത്.