Headlines
Loading...
നടി മാളവിക മോഹനന് ഇന്ന് പിറന്നാൾ മധുരം

നടി മാളവിക മോഹനന് ഇന്ന് പിറന്നാൾ മധുരം

Happy Birthday Malavika Mohanan
  • 'പട്ടം പോലെ' എന്ന ചിത്രത്തിൽ നായികയായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മാളവിക മോഹനൻ. താരത്തിന്റെ 28-ാം ജന്മദിനമാണ് ഇന്ന്. 

ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു. 

Happy Birthday Malavika Mohanan
  • ഛായാഗ്രാഹകൻ അഴഗപ്പൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ‘പട്ടംപോലെ’ എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം നിർണ്ണായകം, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ മലയാളം സിനിമകളുടേയും ഭാഗമായി. നിർണ്ണായകത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു.
Happy Birthday Malavika Mohanan
  • നാനു മാട്ടു വരലക്ഷ്മി എന്ന കന്നഡ സിനിമയിലും പ്രശസ്ത ഇറാനിയൻ ചലച്ചിത്രസംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ബിയോണ്ട് ദി ക്ലൗഡ്സ് എന്ന ഹിന്ദി ചിത്രത്തിലും താരം അഭിനയിക്കുകയുണ്ടായി. 
Happy Birthday Malavika Mohanan
  • രജനികാന്ത് ചിത്രം 'പേട്ട' ആണ് മാളവികയുടെ ആദ്യ തമിഴ് ചിത്രം. വിജയ് ചിത്രം മാസ്റ്ററിൽ മാളവിക അഭിനയിച്ചിരുന്നു. ചിത്രത്തില്‍ അധ്യാപികയായാണ് മാളവിക എത്തിയത്. കഴിഞ്ഞ വർഷം മാളവികയുടെ ജന്മദിനത്തിൽ പിറന്നാള്‍ സമ്മാനമായി പുതിയ പോസ്റ്റര്‍ മാസ്റ്റര്‍ ടീം പുറത്തിറക്കിയിരുന്നു.
Happy Birthday Malavika Mohanan
  • മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാളവിക. വിജയ് ദേവരകൊണ്ടയുടെ തമിഴ്- തെലുങ്ക് ദ്വിഭാഷാചിത്രമായ ‘ഹീറോ’യിലൂടെയാണ് മാളവിക തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. കോവിഡ് ഭീതി ഒഴിഞ്ഞതിന് ശേഷം ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Happy Birthday Malavika Mohanan
  • അച്ഛനെ പോലെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനായിരുന്നു മാളവികയ്ക്കും താത്പര്യം അച്ഛന്റെ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം. ആ സിനിമയ്ക്കായി താന്‍ കാത്തിരിക്കുകയാണ് മാളവിക.

 

Happy Birthday Malavika Mohanan
  • ധനുഷ് നായകനാകുന്ന മാരൻ എന്ന പുതിയ ചിത്രത്തിലാണ് നിലവില്‍ മാളവിക അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ ഹൈദരബാദില്‍ പുരോഗമിക്കുകയാണ്.
Happy Birthday Malavika Mohanan

Happy Birthday Malavika Mohanan

Happy Birthday Malavika Mohanan