Headlines
Loading...
കേരളത്തിൽ ബീച്ചുകളും ടൂറിസം കേന്ദ്രങ്ങളും തുറന്നു; വാക്‌സിൻ എടുത്തവർക്ക് ടൂറിസം കേന്ദ്രങ്ങളിൽ താമസ സൗകര്യവും

കേരളത്തിൽ ബീച്ചുകളും ടൂറിസം കേന്ദ്രങ്ങളും തുറന്നു; വാക്‌സിൻ എടുത്തവർക്ക് ടൂറിസം കേന്ദ്രങ്ങളിൽ താമസ സൗകര്യവും

കൊവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്ന ഇടങ്ങളിൽ പ്രധാന ടൂറിസം കേന്ദ്രങ്ങൾ അടച്ചിടേണ്ടതായി തന്നെ വരും. കൊവിഡ് പശ്ചാത്തലത്തിൽ സഞ്ചാരികളും സുരക്ഷ ഉറപ്പ് വരുത്തണം. റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും പ്രധാന ടൂറിസം മേഖലകളും ഒക്കെ അണുനശീകരണം നടത്തിയ ശേഷമാണ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. സാനിറ്റൈസറും ഇരട്ട മാസ്ക്കും സാമൂഹ്യ അകലവും ഉറപ്പു വരുത്തി തന്നെ വേണം ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദര്‍ശിക്കാൻ. ആൾക്കൂട്ടവും തിക്കും തിരക്കും കഴിവതും ഒഴിവാക്കാം.

എന്തായാലും കഴിഞ്ഞ ഒരു വര്‍ഷത്തിൽ ഏറെയായി അനക്കമറ്റു കിടന്നിരുന്ന ഹൗസ് ബോട്ട് മേഖലക്കും ടൂറിസം ഇളവുകൾ പ്രതീക്ഷ നൽകുന്നുണ്ട്. ഹൗസ് ബോട്ടുകൾക്ക് സര്‍വീസ് പുനരാരംഭിക്കാൻ അനുമതി ലഭിച്ചിരിക്കുകയാണ്. ഈ രംഗത്ത് നിരവധി പേര്‍ക്ക് തൊഴിൽ നഷ്ടമായിരുന്നു. ആഡംബര ഹൗസ് ബോട്ടുകൾക്ക് ലക്ഷങ്ങൾ ലോൺ എടുത്ത് വെട്ടിലായവരും ഇക്കൂട്ടത്തിൽ ഉണ്ട്. നാളുകളായി പ്രവര്‍ത്തനം നിലച്ച ബോട്ടുകൾക്ക് അറ്റകുറ്റപ്പണിക്കായും പോയി നല്ലൊരു തുക. സര്‍വീസ് പുനരാരംഭിക്കുന്നതോടെ വിരാമമാകുന്നത് നീണ്ട ഒരു കാത്തിരിപ്പിന് കൂടെയാണ്.ഓണം എത്തുന്നതോടെ കൂടുതൽ ആഭ്യന്തര സഞ്ചാരികൾ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിയേക്കും.