Headlines
Loading...
'ഈ ബുള്‍ ജെറ്റ് പൊളിയാണ്'; പിന്തുണയുമായി ജോയ് മാത്യു

'ഈ ബുള്‍ ജെറ്റ് പൊളിയാണ്'; പിന്തുണയുമായി ജോയ് മാത്യു

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ എന്ന അറിയപ്പെടുന്ന വ്ളോഗര്‍മാരായ എബിനും ലിബിനെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇരുവരെയും പിന്തുണച്ചും വിമര്‍ശിച്ചും ട്രോളുകളും ചര്‍ച്ചകളും ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോഴിതാ നടന്‍ ജോയ് മാത്യു ഇ ബുള്‍ ജെറ്റിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇ ബുള്‍ ജെറ്റ് പൊളിയാണെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. 'കുട്ടികള്‍ ചില്ലറക്കാരല്ല. ഈ ബുള്‍ ജെറ്റ് പൊളിയാണ്. മാമൂല്‍ സാഹിത്യവും മാമാ പത്രപ്രവര്‍ത്തനവും. ഈ പിള്ളേര്‍ ഉഴുതു മറിക്കുകയാണ് .ഇതിനൊരു പുതുമണ്ണിന്റെ മണമുണ്ട്.' - ജോയ് മാത്യു 

ഇന്നാണ് എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. അള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാഹനം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇരുവരും വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാരും ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഇതിന് പിന്നാലെയാണ് ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടായത്. ഇതോടെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തുകയും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആര്‍ടിഒയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.